App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിലെ വായുവിൽ തുടർച്ചയായ ഘനീകരണപ്രകിയമൂലം ഘനീഭവിക്കപ്പെട്ട പദാർഥങ്ങളുടെ വലിപ്പം വർദ്ധിക്കുന്നു. ഭൂഗുരുത്വാകർഷണബലത്തെ ചെറുത്തുനിൽക്കാൻ കഴിയാതെവരുമ്പോൾ ഇവ ഭൂമുഖത്തേക്ക് പതിക്കുന്നു. ഇത്തരത്തിൽ ജലബാഷ്പം ഘനീഭവിച്ച് ഈർപ്പത്തിൻ്റെ പല രൂപങ്ങളായി ഭൂമിയിലേക്ക് പതിക്കുന്നതാണ് :

Aവർഷണം

Bബാഷ്പീകരണം

Cഘനീഭവിക്കൽ

Dമേഘരൂപീകരണം

Answer:

A. വർഷണം

Read Explanation:

വർഷണം (Precipitation) 

  • അന്തരീക്ഷത്തിലെ വായുവിൽ തുടർച്ചയായ ഘനീകരണപ്രകിയമൂലം ഘനീഭവിക്കപ്പെട്ട പദാർഥങ്ങളുടെ വലിപ്പം വർദ്ധിക്കുന്നു. 

  • ഭൂഗുരുത്വാകർഷണബലത്തെ ചെറുത്തുനിൽക്കാൻ കഴിയാതെവരുമ്പോൾ ഇവ ഭൂമുഖത്തേക്ക് പതിക്കുന്നു. ഇത്തരത്തിൽ ജലബാഷ്പം ഘനീഭവിച്ച് ഈർപ്പത്തിൻ്റെ പല രൂപങ്ങളായി ഭൂമിയിലേക്ക് പതിക്കുന്നതിനെയാണ് വർഷണം എന്നു പറയുന്നത്. 

  • വർഷണം ദ്രാവകാവസ്ഥയിലും ഖരാവസ്ഥയിലും സംഭവിക്കാം. 

  • ഊഷ്‌മാവ് പൂജ്യം ഡിഗ്രിയിലും താഴ്ന്നാൽ നേർത്ത മഞ്ഞുപാളികളായാണ് വർഷണം നടക്കുക. ഇതിനെ മഞ്ഞുവീഴ്ച്‌ച (snow fall) എന്നു വിളിക്കുന്നു.


സ്ലീറ്റ് (Sleet)

  • തണുത്തുറഞ്ഞ മഴത്തുള്ളിയും വീണ്ടും തണുത്തുറഞ്ഞത് ഉരുകിയ മഞ്ഞുവെള്ളവുമാണ്.

  •  ഖരാങ്കത്തിന് (Freezing point) മുകളിൽ ഊഷ്മാവുള്ള മറ്റൊരു പാളി വായു വന്നു ചേരുമ്പോൾ ഉണ്ടാകുന്ന വർഷണമാണ് സ്ലീറ്റ്

ആലിപ്പഴം

  • മഞ്ഞുകട്ടയുടെ രൂപത്തിലുള്ള വർഷണം 

  • മഴത്തുള്ളികൾ തണുത്ത വായുപാളികളുള്ള മേഘങ്ങളി ലേക്ക് നീക്കം ചെയ്യപ്പെടുമ്പോൾ തണുത്തുറഞ്ഞ് രൂപം കൊള്ളുന്നതാണ് ആലിപ്പഴങ്ങൾ (Hailstones)



Related Questions:

The layer in which Jet airplanes fly-

ഭൂമിയുടെ ഉൾഭാഗത്തുള്ള താഴെപ്പറയുന്ന പാളികളിൽ ഏതാണ് ഖരാവസ്ഥയിലുള്ളത് ?

  1. പുറം കാമ്പ്
  2. അക കാമ്പ്
  3. മുകളിലെ ആവരണം
  4. താഴത്തെ ആവരണം
    നെഫോളജി എന്നതിനെക്കുറിച്ചുള്ള പഠനമാണ്?
    ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും അളക്കുന്ന ഉപകരണം :
    Gases such as Carbon dioxide, methane, ozone etc. And water vapour present in the atmosphere absorb the terrestrial radiation and retain the temperature of the atmosphere. This phenomenon is called: